Latest Updates

1. മൈദ – ഒരു കപ്പ്

പാല്‍ – ഒരു കപ്പ്

ഉപ്പ് – ഒരു നുള്ള്

വെള്ളം – അല്‍പം

2. മുട്ട – നാല്

പഞ്ചസാര – മുക്കാല്‍ കപ്പ്

ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂണ്‍

3. നെയ്യ് – 100 ഗ്രാം

4. കശുവണ്ടിപ്പരിപ്പ് – കാല്‍ കപ്പ്

ഉണക്കമുന്തിരി – കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ അയഞ്ഞ പരുവത്തില്‍ കലക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ നന്നായി അടിച്ചു വയ്ക്കണം.

∙ നെയ്യില്‍ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു വയ്ക്കണം.

∙ ചുവടു പരന്ന നോണ്‍സ്റ്റിക്ക് പാനില്‍ ഒരു ചെറിയ സ്പൂണ്‍ നെയ്യൊഴിച്ച ശേഷം ഒരു തവി മൈദ മിശ്രിതം ഒഴിച്ചു നന്നായി ചുറ്റിക്കുക. ഇതിനു മുകളില്‍ നെയ്യൊഴിച്ച് കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിതറി അടച്ചു വച്ചു വേവിക്കണം.

∙ ഇതിനു മുകളില്‍ ഒരു ചെറിയ സ്പൂണ്‍ നെയ്യൊഴിച്ച ശേഷം മുട്ട മിശ്രിതം ഒഴിച്ച് കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിതറി അടച്ചു വച്ചു വേവിക്കുക.

∙ ഇത്തരത്തില്‍ മൈദ മിശ്രിതവും മുട്ട മിശ്രിതവും ഇടവിട്ടൊഴിച്ചു വേവിച്ചെടുക്കണം. അവസാന ലെയറില്‍ കൂടുതല്‍ ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും വിതറാം.

∙ ചൂടാറിയ ശേഷം കഷണങ്ങളായി മുറിച്ചെടുക്കാം. 

Get Newsletter

Advertisement

PREVIOUS Choice